പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത് 2022 ജനുവരി ഒന്നിനും ഫെബ്രുവരി 24നും ഇടയിലുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ മാനസിക അസുഖമുള്ള മാതാവിനെ ചികിത്സിക്കാനായി മൊറയൂര്‍ എഴുത്തുപറമ്പിലുള്ള വീട്ടിലെത്തിയതായിരുന്നു പ്രതി. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് … Read more

കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഉരലുംമടക്കലിൽ പിലാക്കൽ അബുവിന്‍റെ ഭാര്യ ആസ്യ (48), വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബ്ദുൽ മുനീറിന്‍റെ മകൻ മുഹമ്മദ് ഫയാസ് (14), മാളിയേക്കൽ കുന്നിലെ മേനാട്ട് കയ്യൻ അബ്ദുൽ സലാമിന്‍റെ ഭാര്യ ഹസീന എന്നിവർക്കാണ് പരിക്കേറ്റത്. പാത്രം കഴുകുന്നതിനിടെയാണ് ആസ്യക്കു നേരെ ആക്രമണമുണ്ടായത്. കാലിന്‍റെ തുടയെല്ലും ഉപ്പൂറ്റിയും പൊട്ടിയ ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു ആസ്യക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാളാഞ്ചിറപ്പടിയിൽ … Read more

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു. പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം … Read more

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

പൊന്നാനി: കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ കടലോരവാസികള്‍ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്.ഇതോടെ ശുദ്ധജലം മേഖലയില്‍ കിട്ടാക്കനിയായി. പ്രദേശവാസികള്‍ വാട്ടര്‍ അതോറിയില്‍ ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും, കുടിവെള്ള സംവിധാനം പുന:സ്ഥാപിച്ചില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാതെ … Read more

സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര്‍ സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം

സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര്‍ സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം

സംസ്ഥാനത്ത് ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറിയ അഞ്ചാമത്തെ ജില്ലയായി പ്രഖ്യാപിച്ചതിന് പിറകെ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ്  മലപ്പുറം. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല എന്ന നേട്ടമാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ തേടി എത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും അംഗങ്ങളും ഉള്ള ജില്ലകൂടിയാണ് മലപ്പുറം. ജില്ലയിൽ 10,20,217 റേഷൻ കാർഡുകളിലായി 45,75,520 അംഗങ്ങൾ ഉണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. ഇവരുടെയെല്ലാം ആധാർ കാർഡുകൾ റേഷൻ … Read more

മഞ്ചേരി മെഡിക്കല്‍കോളജ് പരിസരത്ത് മാസ്‌കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

മഞ്ചേരി മെഡിക്കല്‍കോളജ് പരിസരത്ത് മാസ്‌കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വില്‍പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത വിപണിയിലുണ്ടായിരുന്ന വില. ഈ സമയത്ത് ത്രീലെയര്‍ മാസ്‌കിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നിന് അഞ്ചു രൂപ വില നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണ വിധേയമായതോടെ പലരും മാസ്‌ക് ഉപയോഗിക്കുന്നതില്‍ കണിശത കാണിക്കാതെയായി. അധികൃതരും നിഷ്‌ക്കര്‍ഷത പുലര്‍ത്താതെയായി. മാസ്‌ക് വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെ … Read more