കർഷകരുടെ ആവശ്യപ്രകാരം വന്ന പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ

കരുവാരകുണ്ട്: കർഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് ക്ഷണിച്ച പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ. പന്നികളെ വെടിവെക്കാൻ സർക്കാർ അനുമതി നേടിയ വിദഗ്ധസംഘമാണ് വ്യാഴാഴ്ച കരുവാരകുണ്ടിലെത്തിയത്. മങ്കടയിലെ നെല്ലേങ്ങര അലി, പെരിന്തൽമണ്ണയിലെ വരിക്കത്ത് ചന്ദ്രൻ, ദേവകുമാർ, […]

താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

താനൂർ: താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നടപടി. താനൂർ, തിരൂർ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, […]

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.

മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം

മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. […]

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

വണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്. ഓണവിപണി […]

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത […]