വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും ശബ്ദം വേറിട്ട് കേട്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. പൂച്ചക്കുഞ്ഞുങ്ങളെ റാക്കിൽ ചത്ത നിലയിൽ കണ്ടെത്തി. രാത്രി ഏഴരയോടെ കാക്കഞ്ചേരി 11-ാം മൈലിൽനിന്നും ജാഫർ എന്നായൾ എത്തി മൂർഖനെ ശ്രമകരമായി പിടികൂടുകയായിരുന്നു.

മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ്.

ജോലി ഒഴിവുകൾ- MALAPPURAM

ജോലി ഒഴിവുകൾ- MALAPPURAM

ഒഴിവുകൾ  19-10-2022 ∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംഎൽടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30 ന്. ഫോൺ : 0483 2858933 ∙ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനു കീഴിൽ കീഴുപറമ്പിൽ പ്രവർത്തിക്കുന്ന അന്ധ അഗതി മന്ദിരത്തിൽ നൈറ്റ് വാച്ച്മാന്റെ ഒഴിവ്. അഡ്മിനിസ്‌ട്രേറ്റർ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, അന്ധ അഗതി മന്ദിരം, കീഴുപറമ്പ് (പി.ഒ.) അരീക്കോട് 673 639. ഫോൺ 9447318214. ∙ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി … Read more

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികില്‍സക്കു … Read more

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

ചേ​ലേ​മ്പ്ര: എ​ള​ന്നു​മ്മ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ചു​ള്ളി​യി​ൽ മു​നീ​ബി​നെ​യാ​ണ് (30) തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് ഉ​ൾ​പ്പെ​ടെ നേ​ര​ത്തെ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും ക്ഷേ​ത്ര​മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ, പ​ര​പ്പ​ന​ങ്ങാ​ടി, ഗു​രു​വാ​യൂ​ർ, ഫ​റോ​ക്ക്​ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സ്വ​ന്തം സ​ഹോ​ദ​ര​ന്റെ മ​ക​ന്റെ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​തി​ന് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​യാ​ളു​ടെ … Read more

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാൽ ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ എ.സൈനുദ്ദീൻ ജനറൽ കൺവീനറും പ്രധാനാധ്യാപകൻ ടി.സലാം കൺവീനറും എഇഒ പി.പ്രസാദ് ട്രഷററുമായ കമ്മിറ്റിയാണ് ശാസ്ത്രോത്സവത്തിനു നേതൃത്വം നൽകുന്നത്. Melatoor Upazila Science Festival