അനധികൃത ചിട്ടി; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ
നിലമ്പൂർ: നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാതെ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലർ ഉടമ നിലമ്പൂർ നെടുമുണ്ടക്കുന്ന് സ്വദേശി തരിപ്പയിൽ ഷാഹുൽ ഹമീദിനെയാണ് (32) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ടൗണിൽ ഇയാൾ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്‍റെ മറവിലായിരുന്നു പണമിടപാട്. 2500 രൂപയുടെ പ്രതിമാസ ചിട്ടിയിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പ് ലഭിക്കുന്നവർ പിന്നീട് പണമടക്കേണ്ടതില്ല എന്ന ആകർഷകമായ പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇത്തരം ചിട്ടികളിൽ തുടക്കത്തിൽ നിക്ഷേപകർക്ക് പണം … Read more