സിസ്റ്റർ ജോസി: കൂടൊഴിഞ്ഞത് ആകാശപ്പറവകളുടെ അമ്മക്കിളി
സിസ്റ്റർ ജോസി തുവ്വൂർ: നിത്യതയിലേക്ക് പറന്ന് അരനൂറ്റാണ്ടുകാലം ആയിരങ്ങളെ കാരുണ്യച്ചിറകിലൊളിപ്പിച്ച അഗതികളുടെ അമ്മക്കിളി. തുവ്വൂർ വിമല ഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ജോസി എം.എസ്.ജെ (76) യാണ് സാന്ത്വനത്തണലിൽ ജീവിതം തിരിച്ചുപിടിച്ച നിരവധി പേരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. പാലായിലെ പരേതനായ പുളിക്കൽ മൈക്കിളിന്റെ മകളായ ത്രേസ്യാമ്മയാണ് സിസ്റ്റർ ജോസിയായി ദൈവവഴിയിൽ ജീവിതം സമർപ്പിച്ചത്. ധർമഗിരി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിലെ പ്രൊവിൻസ് അംഗമായ സിസ്റ്റർ ജോസി കോതമംഗലം, ചെറുപുഴ, പോത്താനിക്കാട്, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിൽ … Read more