സംസ്ഥാനത്താദ്യമായി ദേശീയപാതയിൽ റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ
ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന് മുന്നോടിയായി നടന്ന യോഗം പൊന്നാനി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ സംസ്ഥാനത്ത് ആദ്യമായി റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ നടത്തും. കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ പണി പൂർത്തിയായ ദേശീയപാത 66ൽ വർധിക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാനായാണ് പി. നന്ദകുമാർ എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തിരുമാനിച്ചത്. ചന്തപ്പടി പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിൽ എം.എൽ.എ വിളിച്ചു ചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമായത്. സെപ്റ്റംബർ ആദ്യവാരം … Read more