ഓണത്തിന് മുമ്പേ പ്രകൃതിയുൽപന്നങ്ങളില് പൂക്കാലം തീര്‍ത്ത് ഷാഹിന
കിഴിശ്ശേരി: ഓണക്കാലത്തെ പൂവസന്തത്തിനു കാത്തുനില്‍ക്കാതെ എക്കാലവും കൗതുകമുണര്‍ത്തുന്ന പ്രകൃതി സൗഹൃദ പൂക്കാലം തീര്‍ത്ത് കിഴിശ്ശേരി സ്വദേശിനി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍ ശ്രദ്ധേയയാകുന്നു. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ഏത് വസ്തുവിലും പൂക്കള്‍ വിരിയിക്കും ഷാഹിന. ഒറ്റനോട്ടത്തില്‍ വാഴ് വസ്തുക്കളെന്നു പറഞ്ഞു ശ്രദ്ധിക്കപ്പെടാതെ പോകുന്ന വസ്തുക്കളില്‍ തീര്‍ക്കുന്ന പൂക്കളുടെ പൊലിമ നവ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് പകരുന്നത്. പൂക്കള്‍ക്ക് ആസ്വാദകരും ആവശ്യക്കാരുമേറുമ്പോള് ഷാഹിനക്കിത് ജീവിതമാര്ഗവുമാകുന്നു. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി പ്രകൃതിയില്‍നിന്ന് എന്ത് ലഭിച്ചാലും ഷാഹിന അതില്‍ പൂക്കാലം വിരിയിക്കും. … Read more