പൊ​ന്നാ​നി തീ​ര​മേ​ഖ​ല​യി​ലെ വ​ല​ക്ക​ള്ള​ൻ വ​ല​യി​ൽ

പൊ​ന്നാ​നി തീ​ര​മേ​ഖ​ല​യി​ലെ വ​ല​ക്ക​ള്ള​ൻ വ​ല​യി​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഹാ​ർ​ബ​ർ, കോ​ട​തി​പ​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കോ​ട​തി​പ​ടി കു​ട്ടൂ​സാ​ക്കാ​ന​ക​ത്ത് സ​ഫീ​ൽ (റ​പ്പാ​യി സ​ഫീ​ൽ -24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട​തി​പ​ടി​യി​ലെ ത​വ​നൂ​ർ സ്വ​ദേ​ശി ഷം​നാ​ദി​ന്‍റെ ക​ട​യി​ൽ​നി​ന്ന് പ​ല ത​വ​ണ​ക​ളാ​യി ഏ​ക​ദേ​ശം 40,000 രൂ​പ വി​ല​വ​രു​ന്ന 15 കെ​ട്ടോ​ളം വ​ല​ക​ളാ​ണ് സ​ഫീ​ൽ മോ​ഷ്ടി​ച്ച് വി​റ്റ​ത്. ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പൊ​ന്നാ​നി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ർ.​യു. അ​രു​ൺ, എ.​എ​സ്.​ഐ. മ​ധു​സൂ​ദ​ന​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നാ​സ​ർ, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, ഗ​ഫൂ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ഭാ​ത്, സ​ബി​ത പി. ​ഔ​സേ​പ്പ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു

 

Leave a Reply

Your email address will not be published. Required fields are marked *