ഒതായിയിൽ കാ​ർ മ​റി​ഞ്ഞ് ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് പ​രി​ക്ക്

ഒതായിയിൽ കാ​ർ മ​റി​ഞ്ഞ് ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് പ​രി​ക്ക്

എ​ട​വ​ണ്ണ: ഒ​താ​യി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വൈ​ദ‍്യു​തി തൂ​ണി​ലി​ടി​ച്ചാ​ണ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ ക​ഠൂ​രാ​ൻ നൗ​ഫ​ൽ, പു​ളി​യം​ക്കോ​ട​ൻ ഷം​സു​ദ്ദീ​ൻ, ചെ​ബ്രേ​രി അ​നി​ൽ, നാ​ല​ക​ത്ത് ഫൈ​സ​ൽ എ​ന്നി​വ​ർ ഓ​ടി​യെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി ഒ​താ​യി സ്വ​കാ​ര‍്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ത്. ചു​ങ്ക​ത്ത​റ കൈ​പ്പി​നി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും മ​ക​ൾ എ​ഴു​വ​യ​സ്സു​കാ​രി​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ക​ൾ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റി​ടു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഗു​രു​വാ​യൂ​രി​ൽ പോ​യി മ​ട​ങ്ങും വ​ഴി​യാ​ണ് … Read more

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മ​ഞ്ചേ​രി: യു​വ​തി​യെ മ​ദ്യം ന​ല്‍കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ര്‍ ഒ​ഴൂ​ര്‍ ഇ​ല്ല​ത്ത്പ​റ​മ്പി​ല്‍ ഷി​ഹാ​ബി​നെ​യാ​ണ് (44) മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 18കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു സം​ഭ​വം. ചി​കി​ത്സ തേ​ടി​യ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചു കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

പ​ര​പ്പ​ന​ങ്ങാ​ടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും

പ​ര​പ്പ​ന​ങ്ങാ​ടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും

പ​ര​പ്പ​ന​ങ്ങാ​ടി: പു​ത്ത​രി​ക്ക​ലി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഒ.​പി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നം. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഖൈ​റു​ന്നി​സ താ​ഹി​റി​ന്റെ ആ​ദ്യ ചു​വ​ടു​വെ​പ്പും എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​ത​യു​മാ​ണ് വി​ജ​യം ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലെ​ന്ന​താ​യി​രു​ന്നു ഞാ​യ​റാ​ഴ്ച ഒ.​പി​ക്ക് നാ​ളി​തു​വ​രെ ത​ട​സ്സം. ന​ഗ​ര​സ​ഭ ഒ​രു ഡോ​ക്ട​റെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും സാ​യാ​ഹ്ന ഒ.​പി തു​ട​ങ്ങു​ന്ന​തി​നാ​യി നി​യ​മി​ച്ച​തി​നാ​ൽ വീ​ണ്ടും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന്റെ ക​നി​വ് വേ​ണം. അ​നു​മ​തി​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​നു​മ​തി കി​ട്ടു​ന്ന​തു​വ​രെ … Read more

ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല

ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല

കാളികാവ്: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ വിതറുന്ന കഥാനുഭവങ്ങളുമായി സാഹിത്യ ശിൽപ്പശാല. കാളികാവ് പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. കഥയും തിരക്കഥയും വിവർത്തനവും തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങൾ കൂട്ടുചേർന്ന് കഥകൾ രചിച്ച് അവതരിപ്പിച്ചു. കഥാസന്ദർഭം അഭിനയിക്കുന്ന കളികളും തത്സമയം രൂപപ്പെടുത്തി അവതരിപ്പിച്ച നാടകവും കുട്ടികൾക്ക് ഏറെ കൗതുകമായി. രസകരമായ കളികളും ക്യാമ്പിൻ്റെ ഭാഗമായി. … Read more

അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി

അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി

കൊ​ണ്ടോ​ട്ടി: ജീ​വി​ത​സാ​ഫ​ല്യം നി​റ​വേ​റ്റി തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ര്‍ക്കും ഹ​ജ്ജു​മ്മ​മാ​ര്‍ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ത്യാ​ഗ​ത്തി​ന്റെ​യും ക​രു​ത​ലി​ന്റെ​യും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ. ഭാ​ര്യ ഹാ​ജ​റ​ക്കൊ​പ്പ​മു​ള്ള തീ​ര്‍ഥാ​ട​ന​വേ​ള​യി​ൽ മു​ഴു​വ​ന്‍ ക​ര്‍മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കാ​നാ​യ​തി​ന്റെ നി​ര്‍വൃ​തി പ​ങ്കി​ട്ട താ​നൂ​ര്‍ കാ​ഞ്ഞി​ര​ങ്ങാ​ട് അ​ബ്ദു​റ​ഹ്‌​മാ​ൻ, സം​ഘ​ത്തി​ല്‍നി​ന്ന് അ​ക​ന്നു​പോ​യ താ​നൂ​ര്‍ സ്വ​ദേ​ശി​നി പാ​ത്തു​മ്മ​യെ ദി​വ​സ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യ​ത് ആ​ശ്വാ​സ​ത്തോ​ടെ ഓ​ർ​ത്തെ​ടു​ത്തു. ക​ല്ലെ​റി​യ​ല്‍ ക​ര്‍മ​ത്തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ​താ​യി​രു​ന്നു പാ​ത്തു​മ്മ. വ​ള​ന്റി​യ​ര്‍മാ​രും സ​ന്ന​ദ്ധ​സേ​വ​ക​രും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യും ഇ​ട​പെ​ട്ട് ന​ട​ത്തി​യ തി​ര​ച്ചി​ലു​ക​ളൊ​ന്നും ഫ​ലി​ച്ചി​ല്ല. തു​ട​ര്‍ന്ന് കൂ​ടെ​യു​ള്ള തീ​ര്‍ഥാ​ട​ക​യു​ടെ ബ​ന്ധു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ല്‍നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സ​ര്‍ക്കാ​ര്‍ വ​ള​ന്റി​യ​ര്‍മാ​രു​ടെ​യും … Read more

പടച്ചവന് സ്തുതി; നിറകണ്ണുകളോടെ സുബൈദ

പടച്ചവന് സ്തുതി; നിറകണ്ണുകളോടെ സുബൈദ

കൊ​ണ്ടോ​ട്ടി: ‘പ​ട​ച്ച​വ​ന് സ്തു​തി; എ​ല്ലാം റാ​ഹ​ത്താ​യി’- ഹ​ജ്ജ് ക​ർ​മം നി​ര്‍വ​ഹി​ച്ച് തി​രി​ച്ചെ​ത്തി​യ ക​ല്ലാ​യി സ്വ​ദേ​ശി സാ​ങ്കി​ന്റ​കം സു​ബൈ​ദ​യു​ടെ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചെ​ത്തി​യ ആ​ദ്യ സം​ഘ​ത്തി​ലെ പ്രാ​യം​കൂ​ടി​യ ഹ​ജ്ജു​മ്മ​യാ​ണ് 72കാ​രി​യാ​യ സു​ബൈ​ദ. മ​ക​ന്‍ മൂ​സ ന​ഹാ​സ്, മ​ക​ള്‍ കു​ഞ്ഞൂ​ബി, മ​രു​മ​ക​ള്‍ ഖ​ദീ​ജ എ​ന്നി​വ​ര്‍ക്കൊ​പ്പ​മാ​യി​രു​ന്നു സു​ബൈ​ദ​യു​ടെ യാ​ത്ര. കാ​ലി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്ത​തി​നാ​ല്‍ ന​ട​ക്കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഇ​വ​ര്‍ ച​ക്ര​ക്ക​സേ​ര​യി​ലാ​ണ് പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ​ത്. ഭ​ര്‍ത്താ​വ് പ​രേ​ത​നാ​യ മാ​മു​ക്കോ​യ​ക്ക് ഹ​ജ്ജ് നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ക്ക​യി​ല്‍ എ​ത്തി​യ​ത് മു​ത​ല്‍ ഹ​ജ്ജി​ന്റെ … Read more