കരിപ്പൂരില്‍ സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി കു​ഴി​മ​ണ്ണ സ്വദേശി പിടിയിൽ

കരിപ്പൂരില്‍ സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി കു​ഴി​മ​ണ്ണ സ്വദേശി പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കു​ഴി​മ​ണ്ണ കു​ഴി​യം​പ​റ​മ്പ് വെ​ളു​ക്കാ​ട്ടു​കു​ണ്ടി​ല്‍ പി. ​മു​സ്ത​ഫ​യാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 992 ഗ്രാം ​മി​ശ്രി​ത​രൂ​പ​ത്തി​ലെ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ജി​ദ്ദ​യി​ല്‍നി​ന്ന്​ എ​ത്തി​യ മു​സ്ത​ഫ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തെ​ത്തി​യ​താ​യി​രു​ന്നു. സം​ശ​യ​ത്തി​ന്റെ പേ​രി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് പു​റ​ത്താ​യ​ത്. ഇ​യാ​ളെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്​ ന​ട​ത്തി​യ എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ല്‍ വ​യ​റ്റി​ൽ മി​ശ്രി​ത​രൂ​പ​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന നാ​ല് കാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. … Read more

മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

ചങ്ങരംകുളം : മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിനു സമീപമാണു അപകടം. കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ 9നാണു സംഭവം. ഓണാഘോഷത്തിനായി ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു. ഷൈനിയും മകളും ഒതളൂര്‍ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം മറ്റു രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. അവരുടെ ശബ്ദം കേട്ടാണ് നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷൈനിയേയും മകളേയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് … Read more

ഉപ്പയുടെ ക​ൺ​മു​ന്നി​ൽ നി​ന്ന് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ പുത്തൂർ തോട്

ഉപ്പയുടെ ക​ൺ​മു​ന്നി​ൽ നി​ന്ന് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ  പുത്തൂർ തോട്

തേ​ഞ്ഞി​പ്പ​ലം: ഒ​ടു​വി​ൽ പു​ത്തൂ​ർ തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട മു​ഹ​മ്മ​ദ് റി​ഷാ​ലും യാ​ത്ര​യാ​യി. പി​താ​വി​ന്റെ ക​ൺ​മു​ന്നി​ൽ നി​ന്നാ​ണ് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞ​ത്. ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വി​തു​മ്പു​ക​യാ​ണ് ആ ​കു​ടും​ബം. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കാ​ണ് അ​പ​ക​ട കാ​ര​ണം. ഇ​നി ഒ​രു ദു​ര​ന്തം ഉ​ണ്ടാ​വ​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് നാ​ട്ടു​കാ​ർ. പു​ത്തൂ​ർ വ​ലി​യ തോ​ട് എ​ന്നും അ​പ​ക​ട​കേ​ന്ദ്ര​മാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ ഇ​വി​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ പോ​ലും ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന വി​ധം കു​ത്തൊ​ഴു​ക്കാ​ണ് ഇ​വി​ടെ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ … Read more

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 2022 ജൂലൈ 13നാണ് ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്. പ്രതിയെ കണ്ടെത്താന്‍ ഊർജിത ശ്രമങ്ങള്‍ നടത്തുന്നതിനിടെ കൊലപാതകശ്രമം, മാല പൊട്ടിക്കാന്‍ ശ്രമിച്ച് സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ ആറ് കേസുകളില്‍ അര്‍ജുന്‍ … Read more

കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്‍ണവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പൂനൂര്‍ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. റിയാദില്‍നിന്നെത്തിയ ഹാരിസ് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ മിശ്രിത രൂപത്തിലുള്ള സ്വർണ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് കണ്ടെത്തി. ഇയാളെ എയര്‍ കസ്റ്റംസിന് കൈമാറും. കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് … Read more

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പ്രേമനാഥൻ – താനൂർ താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ . താനുർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട്     വിശദികരിക്കുകയായിരുന്നു അദ്ദേഹം. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള … Read more