അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ … Read more

യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു

യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു

പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ് എടുത്തുകളഞ്ഞത്. ഡോ. ഹമീദ് ഉബൈദുല്ലയുടെ (എം.ഡി, ഓഫ്താൽമോളജി, എ.ഐ.ഐ.എം.എസ്) നേതൃത്വത്തിലെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. താഴത്തെ കൺപോളയിൽ ചെറിയ വീക്കമുണ്ടായതിനെ തുടർന്നാണ് യുവതി അബേറ്റ് എ.എസ് അൽസലാമ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തതായും സുഖമായതായും ഡോക്ടർമാർ വ്യക്തമാക്കി. al salama eye hospital

കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

‘എല്ല്’ ഇല്ലാത്ത ബാച്ച്” എസ്.എസ്.സിക്കാർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം

‘എല്ല്’ ഇല്ലാത്ത ബാച്ച്” എസ്.എസ്.സിക്കാർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം

വേങ്ങര: പത്താംക്ലാസ് പരീക്ഷ തുടങ്ങിയശേഷം 1986-87ൽ മാത്രം നിലനിന്ന എസ്.എസ്.സി ബാച്ചുകാർ ഒത്തുചേർന്നു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് എസ്.എസ്.സി ബാച്ച് നിലവിൽവന്നത്. പിന്നീട് പി.ജെ. ജോസഫ് മന്ത്രിയായപ്പോൾ പഴയ എസ്.എസ്.എൽ.സി പുനഃസ്ഥാപിക്കുകയും ചെയ്തു. ‘എല്ല്’ ഇല്ലാത്ത ബാച്ച് എന്ന് പലരും കളിയാക്കിയ ബാച്ചായിരുന്നു ഇത്. പത്താംക്ലാസിൽ ഒരുമിച്ച് പഠിച്ച 60ലധികം പേരാണ് വേങ്ങര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒത്തുചേർന്നത്. സംഗമം കോട്ടക്കൽ ഗ്രേഡ് എസ്.ഐ വിമൽ ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുറഷീദ് … Read more

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല: ഒ.പി കൗണ്ടർ വളഞ്ഞ് നാട്ടുകാർ

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല:  ഒ.പി കൗണ്ടർ വളഞ്ഞ്  നാട്ടുകാർ

തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി ഡോക്ടർമാരുണ്ടായിട്ടും പത്തുവരെയേ ഡ്യൂട്ടിയുണ്ടാകൂ എന്ന് പറയുന്നതിൽ എന്ന് ന്യായമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സൂപ്രണ്ടിനെ രോഗികൾ അന്വേഷിച്ചെങ്കിലും 11 ആയിട്ടും സൂപ്രണ്ട് ഡ്യൂട്ടിയിൽ എത്തിയിട്ടില്ല എന്നാണറിയാനാണ് കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. സർജറി ഡോക്ടറെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ പോലും മടങ്ങേണ്ട … Read more

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്‍റെ​ സ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത് 70 ല​ക്ഷ​ത്തോ​ളം ത​ട്ടി​യ ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ൻ​മാ​ർ അ​റ​സ്റ്റി​ൽ. ഇ​മ്മാ​ക്കു​ലേ​റ്റ് ചി​ന്ന​സ, ഇ​ഖെ​ന്ന കോ​സ്മോ​സ് എ​ന്നി​വ​രെ​യാ​ണ്​ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ദി​വ​സം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി, പ​ക​രം വ്യാ​ജ സിം ​കാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച്​ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ ഒ.​ടി.​പി വ​രു​ന്ന വി​ധം സെ​റ്റ് ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നാ​യി മൊ​ബൈ​ൽ … Read more