ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

ട്രെയിനിൽ ഓടി  കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമുവിൽ പെൺകുട്ടി കയറുമ്പോഴായിരുന്നു അപകടം. രണ്ടു മിനിറ്റ് മാത്രമാണ് തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ്. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെൺകുട്ടി ഓടിക്കയറിയത്. കാര്യമായ പരുക്കേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടെന്ന് … Read more

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറത്ത് കരിപ്പൂരില്‍  ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക്‌ മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. 22-ാം തീയതി വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ നൽകാം. അപേക്ഷാഫോമുകൾ നഗരസഭയിൽ ലഭ്യമാണ്. മത്സരാർഥികളുടെ പ്രായപരിധി 15-40. ഫോൺ: 9645749753, 9895677542.

ഒപ്റ്റിക്കൽ അസോസിയേഷൻ സമ്മേളനം

ഒപ്റ്റിക്കൽ അസോസിയേഷൻ സമ്മേളനം

കൊണ്ടോട്ടി : ഒപ്റ്റിക്കൽ അസോസിയേഷൻ ഏരിയാസമ്മേളനം ജില്ലാപ്രസിഡന്റ് സക്കറിയ ഫസിൽ ഉദ്ഘാടനംചെയ്തു. ഷെബീൽ സിംപ്ലക്‌സ് അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ബദറുബിച്ചു, ട്രഷറർ ജലീൽ, നിഷാജ്, അൻവർ, മിയാദ്, റാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സമദ് കിഴിശ്ശേരി (പ്രസി.), ഷെബിൽ (സെക്ര.), മുജീബ് (ട്രഷ.).

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ, എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായീൽ മൂത്തേടം, സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, വി.എ. കരീം, ഗഫൂർ, എ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.