നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. നി​ല​മ്പൂ​ർ കോ​വി​ല​ക​ത്തു​മു​റി ഷാ​രി​യാ​റ്റി​ൽ കെ. ​ഷ​ൺ​ഗീ​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​വി​ല​ക​ത്തു​മു​റി-​തീ​ക്ക​ടി റോ​ഡി​ൽ ​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തി​ൽ ഒ​റ്റ​പ്പ​ന്നി ബൈ​ക്കി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ൺ​ഗീ​ത് നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശികളായ രാഹുൽ അമീൻ (28), അമീറുൽ ഇസ്‍ലാം (27) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച മറവ് ചെയ്തത്. യുവാക്കൾ കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞ് ബൈക്കിൽ തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ … Read more

ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി

ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി

പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ നിന്ന് വ്യാപകമായി ഇന്ധനവും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കമ്പനി രംഗത്തെത്തിയത്. ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ നിന്ന് വ്യാപകമായി ഇന്ധനം മോഷണം പോകുന്നതായി പരാതിയുണ്ട്. പൊന്നാനി മേഖലയിലാണ് കൂടുതലായും ഇന്ധനം നഷ്ടമായിട്ടുള്ളത്. ഇതു … Read more

സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ

സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ

മലപ്പുറം: വനിത ലീഗ് സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽനിന്ന് ഭാരവാഹിയെ കെട്ടിയിറക്കി എന്ന പരാതി ജില്ല കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയിൽ കലാശിച്ചു. ജില്ല പ്രസിഡന്റിനെ ഉന്നംവെച്ച് യോഗത്തിൽ ഒരുവിഭാഗം നടത്തിയ നീക്കങ്ങളാണ് അസാധാരണമായ ബഹളത്തിനും വിമർശനങ്ങൾക്കും കാരണമായത്. ഇതിനെ പ്രതിരോധിക്കാൻ പ്രസിഡന്റിനായില്ല. ഫണ്ട് വിനിയോഗം വരെ ചോദ്യം ചെയ്യപ്പെട്ട യോഗത്തിലുടനീളം പ്രസിന്റിനെതിരായ ആക്രമണങ്ങളായിരുന്നു. പ്രസിഡന്റ് കെ.പി. ജല്‍സീമിയ ഏകാധിപതിയായി പ്രവർത്തിക്കുന്നു എന്ന കടുത്ത വിമർശനം ഉന്നയിച്ചത് വൈസ് പ്രസിഡന്റ് റംല വാക്യത്ത്. അതിന് ഉദാഹരണമായി എടുത്തുകാട്ടിയത് ജില്ല ഭാരവാഹി … Read more

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി  ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു

വേ​ങ്ങ​ര: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ജി.​എ​ൽ.​പി.​എ​സ് എ​ട​ക്കാ​പ​റ​മ്പ്, ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടോ​ത്ത്പ​റ​മ്പ് ജി.​യു.​പി.​എ​സ്, പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​ല​ക്കു​ണ്ട് ജി.​യു.​പി.​എ​സ്, എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പു​റം ജി.​എ​ച്ച്.​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​ഫ​ല​കം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ … Read more

എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

വ​ണ്ടൂ​ർ: 26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി ചൂ​ര​പി​ലാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ​യാ​ണ് (23) വ​ണ്ടൂ​ർ എ​സ്.​ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം വി​ൽ​പ​ന​ക്കാ​യി ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണി​യാ​ൾ. ബം​ഗ​ളൂ​രു​വി​ൽ ബി.​എ​സ് സി ​മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി വി​ൽ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണെ​ന്ന സൂ​ച​ന​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, … Read more