തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
Spread the love

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *