തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വ​ള്ളി​ക്കു​ന്ന്: തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ക​ള​രി​പ​റ​മ്പി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 നാ​ണ് സം​ഭ​വം. ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ്സ​വും മ​റ്റും ഉ​ണ്ടാ​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ജ​യ് ലാ​ൽ, വി. ​ശ്രീ​നാ​ഥ്‌ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​രു​ന്ന​തെ​ന്ന് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നി​വ​രെ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ … Read more

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് … Read more

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

ക​രു​വാ​ര​കു​ണ്ട്: ഡെ​ങ്കി​പ്പ​നി ഭീ​തി​യൊ​ഴി​യാ​തെ ക​രു​വാ​ര​കു​ണ്ട്. ഇ​ട​ക്കി​ടെ​യെ​ത്തു​ന്ന വേ​ന​ൽ​മ​ഴ വി​ല്ല​നാ​യ​തോ​ടെ മ​ല​യോ​ര​ത്ത് ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​വു​ക​യാ​ണ്.പ​ത്ത് പേ​ർ​ക്കാ​ണ് ഇ​തി​ന​കം ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ആ​ശ​ങ്ക​യാ​യി തു​ട​രു​ക​യാ​ണ്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സം​ഘം തി​ങ്ക​ളാ​ഴ്ച​യും ക​രു​വാ​ര​കു​ണ്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ഓ​രോ​രു​ത്ത​ർ​ക്ക് വീ​തം ഡെ​ങ്കി ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വി​ദ​ഗ്ധ സം​ഘ​മെ​ത്തി ഇ​വി​ട​ങ്ങ​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ, ഇ​തി​ന് പി​ന്നാ​ലെ വീ​ണ്ടും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച​യോ​ടെ … Read more

അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

താ​നൂ​ർ: വാ​ഴ​ക്ക​ത്തെ​രു കൂ​ന​ൻ പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30ഓ​ടെ​യാ​ണ് പാ​ല​ത്തി​ന് വ​ട​ക്ക് ക​നോ​ലി ക​നാ​ൽ തീ​ര​ത്തെ പ​ഴ​ക്ക​മേ​റി​യ വാ​ക​മ​രം പൊ​ടു​ന്ന​നെ ക​ട​പു​ഴ​കി​യ​ത്. പാ​ലം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന കാ​റി​ന്റെ പി​ൻ​ഭാ​ഗ​ത്താ​യി മ​രം വീ​ണ​താ​ണ് ര​ക്ഷ​യാ​യ​ത്. കോ​ഴി​ച്ചെ​ന​യി​ൽ നി​ന്ന് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് തൂ​വ​ൽ തീ​ര​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ര​ത്തി​ന്റെ വ​ലി​യ കൊ​മ്പു​ക​ളും ചി​ല്ല​ക​ളും വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ന് … Read more

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ എടവണ്ണ ചെമ്പുകുത്ത് ജാ​മി​അ കോ​ള​ജി​ന് സ​മീ​പം മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ഫോറൻസിക് പരിശോധനയിലും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തിലുമാണ് മ​ര​ണം വെ​ടി​യേ​റ്റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചത്. സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ … Read more

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

മഞ്ചേരി :ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. വിജിലൻസിന്റെ നിർദേശപ്രകാരം മാർക്ക് ചെയ്ത നോട്ട് യഹ് യ ഹെഡ് ക്ലർക്കിന് കൈമാറി. ഇതിനിടെയാണ് വിജിലൻസ് ബിജുവിനെ കൈയോടെ പൊക്കിയത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും … Read more