പരപ്പനങ്ങാടി: മൂന്നക്ക ലോട്ടറി വിൽപന നടത്തിയ എട്ടുപേർ പിടിയിൽ. ജനീഷ് അത്താണിക്കൽ, ബീരാൻകോയ അത്താണിക്കൽ , സതീശൻ കൂട്ടുമൂച്ചി, സാദിഖ് പരിയാപുരം, ശശി പരപ്പനങ്ങാടി, സന്തോഷ്, ഗോവിന്ദൻ കരിപ്പറമ്പ്, രമേശൻ പുത്തൻപീടിക എന്നിവരാണ് പിടിയിലായത് പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ അത്താണിക്കൽ കൂട്ടുമൂച്ചി പ്രയാഗ് റോഡ്, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മൂന്നക്ക ലോട്ടറി വിൽപന നടത്തിയവരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. നിയമവിരുദ്ധ ലോട്ടറിക്കെതിരെ നടപടി ശക്തമാക്കിയതോടെ പലരും കട പൂട്ടി. ഇപ്പോഴും രഹസ്യമായി വിൽപന നടത്തുന്നവരുണ്ട്. ആവശ്യക്കാരെന്ന വ്യാജേന സമർഥമായാണ് പൊലീസ് ഇവരെ പിടികൂടുന്നത്.
പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ. ജെ.ജിനേഷ് , സബ് ഇൻസ്പെക്ടർ ആർ. യു. അരുൺ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്മിതേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മൂന്നക്ക ലോട്ടറിക്കെതിരെ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് , താനൂർ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സേനയുടെ ഇടപെടൽ ശക്തമാണ്. നടപടികൾ ശക്തമായതോടെ വാഹനങ്ങളിലും ഫോൺ മുഖേനയുമാണ് ഇപ്പോൾ വില്പനയെന്ന് സ്റ്റേഷൻ ഓഫിസർ ജിജേഷ് പറഞ്ഞു.