മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം; ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ആർ.ടി.എക്ക് നിർദേശം
മഞ്ചേരി: മഞ്ചേരിയിൽ നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത പരിഷ്കാരത്തിൽ ഹൈകോടതിയുടെ ഇടപെടൽ. റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) മഞ്ചേരി ബസ് സ്റ്റാൻഡ് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. പരിഷ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നൽകിയ റിട്ട് ഹരജിയിലാണ് കോടതിയുടെ നടപടി. കേസ് ഫെബ്രുവരി 21ന് വീണ്ടും പരിഗണിക്കും. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ച സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. ഇതിനെതിരെ ബസ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. … Read more