തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 17ന്
തിരൂർ: അപ്രോച്ച് റോഡ് നിർമാണം വൈകിയതിനാൽ ഗതാഗത യോഗ്യമാകാതിരുന്ന തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഫെബ്രുവരി 17ന് ഔദ്യോഗികമായി തുറന്ന് കൊടുക്കും. തിരൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പാലംപണി പൂർത്തിയാവും മുമ്പ് അധികൃതരുടെ അനുമതിയില്ലാതെ അജ്ഞാതർ തുറന്നുകൊടുത്തത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതോടെ തിരൂർ പൊലീസെത്തി പാലം അടക്കുകയും ചെയ്തു. പിന്നീടും സമാന സംഭവം ആവർത്തിച്ചിരുന്നു. 2018 ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്. എന്നാൽ, അപ്രോച്ച് റോഡിന് ഫണ്ടില്ലാത്തതിനാൽ പണി … Read more