വളർത്തുനായെ കല്ലെറിഞ്ഞതിനെ ചൊല്ലി തർക്കം; 14കാരന് ഗുരുതര പരിക്ക്
നിറമരുതൂർ: വളർത്തുനായെ കല്ലെറിഞ്ഞതിനെ ചൊല്ലി കൗമാരക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ 14കാരന് ഗുരുതര പരിക്ക്. മങ്ങാട് നിറമരുതൂർ സ്വദേശി തൊട്ടിയിൽ അബ്ദുൽ അസീസിന്റെ മകൻ അസ്ജദിനെ (14) തലക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. ഒരുകൂട്ടം ചെറുപ്പക്കാർ മങ്ങാട് കളരിക്ക് സമീപത്തെ വീട്ടിലെ വളർത്തുനായെ കല്ലെറിയുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ അസ്ജദിനെയും കൂട്ടുകാരെയും കാണുകയും കാര്യം തിരക്കുകയും ചെയ്തു. വീട്ടുകാരോട് കല്ലെറിഞ്ഞത് … Read more