വേങ്ങര: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോദമ്പതികളെയും അയൽവാസിയെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പൂവളപ്പിൽ അബ്ദുൽ കലാം (63), മക്കളായ മുഹമ്മദ് (35) റാഷിദ് (31) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി പൂവളപ്പിൽ ഹാഷിം ഷെരീഫ് (32) വിദേശത്തേക്ക് കടന്നതായാണ് സൂചന. ഏറെയായി പ്രതികൾ പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു.
വേങ്ങര എസ്.ഐ രാധാകൃഷ്ണൻ, സുരേഷ് കണ്ടംകുളം, എ.എസ്.ഐ രജനി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരിദാസൻ, സിവിൽ പൊലീസ് ഓഫിസർ സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.