വേങ്ങര: ടൗണിൽ പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് ചുറ്റുമതിലായി. ചുറ്റുമതിൽ നിർമിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജില്ല മൃഗാരോഗ്യ വകുപ്പിന് ബാധ്യതയില്ലെന്നും പറഞ്ഞ് വകുപ്പ് അധികൃതർ കൈയൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ നിർമാണവും മുറ്റം ഇന്റർലോക് ചെയ്യുന്ന പ്രവൃത്തിയും നടത്തുന്നതെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മുറ്റം ഇന്റർലോക് പൂർത്തിയാവുന്നതോടെ ആശുപത്രിയിലേക്കുള്ള വഴിയും വൃത്തിയാവും. ഈ വഴി ആകെ ചളിക്കുളമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
Related Posts
പോളിങ് കുറവ്: തലപുകച്ച് രാഷ്ട്രീയ പാർട്ടികൾ
- Editor
- November 14, 2024
- 0
Spread the love വണ്ടൂർ: ദേശീയ നേതാക്കളടക്കമിറങ്ങി പ്രചാരണം കൊഴുപ്പിച്ചിട്ടും മേഖലകളിൽ പോളിങ് മന്ദഗതിയിലായത് മുന്നണികൾക്ക് തലവേദനയായി. സാധാരണ രാവിലെ ഉണ്ടാവാറുള്ള തിരക്ക് ഇത്തവണ വൈകീട്ട് ആറു മണി പിന്നിടുമ്പോഴും മേഖലയിലെ പല ബൂത്തുകളിലും […]
പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
- Editor
- January 8, 2024
- 0
Spread the love മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ ദേവർഷോല തട്ടാൻതൊടി വീട്ടിൽ ഉമ്മുസൽമയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി […]