വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച കേ​സിൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച കേ​സിൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത യു​വാ​വി​ന് മ​ഞ്ചേ​രി എ​സ്.​സി/ എ​സ്.​ടി സ്‌​പെ​ഷ​ല്‍ കോ​ട​തി 23 വ​ര്‍ഷ​വും ഒ​രു മാ​സ​വും ത​ട​വും 15,500 രൂ​പ പി​ഴ​യും വി​ധി​ച്ചു. തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​ര്‍ പി.​എ​ച്ച്. റോ​ഡി​ല്‍ പ​ന്ത്രേ​ളി പി.​ആ​ര്‍. പ്ര​സാ​ദ് എ​ന്ന രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ​യാ​ണ് (30) ജ​ഡ്ജി എം.​പി. ജ​യാ​രാ​ജ് ശി​ക്ഷി​ച്ച​ത്.

മാ​ന​ഹാ​നി വ​രു​ത്തി​യ​തി​ന് മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ. ഏ​ഴു വ​ര്‍ഷം ത​ട​വ്, 5000 രൂ​പ പി​ഴ, അ​ഞ്ചു വ​ര്‍ഷം ത​ട​വ് 3000 രൂ​പ പി​ഴ, മൂ​ന്നു വ​ര്‍ഷം ത​ട​വ് 2000 രൂ​പ പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണി​ത്.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് ര​ണ്ടു വ​ര്‍ഷം ത​ട​വും 2000 രൂ​പ പി​ഴ​യും, ത​ട​ഞ്ഞു​വെ​ച്ച​തി​ന് ഒ​രു മാ​സം ത​ട​വും 500 രൂ​പ പി​ഴ​യും കൈ​കൊ​ണ്ട​ടി​ച്ച​തി​ന് ഒ​രു വ​ര്‍ഷം ത​ട​വും 1000 രൂ​പ പി​ഴ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മൂ​ന്നു വ​ര്‍ഷം ത​ട​വും 2000 രൂ​പ പി​ഴ​യും എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ.

എ​സ്.​സി, എ​സ്.​ടി ആ​ക്ടി​ലെ ര​ണ്ടു വ​കു​പ്പു​ക​ളി​ല്‍ ഓ​രോ വ​ര്‍ഷം വീ​തം ത​ട​വ് ശി​ക്ഷ​യു​മു​ണ്ട്. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. 2019 സെ​പ്റ്റം​ബ​ര്‍ 25ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​രി​ലാ​ണ് സം​ഭ​വം. വീ​ട്ട​മ്മ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് തു​പ്പി​യ​ത് പ്ര​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പ്പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ണ് കേ​സ്. തി​രൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഡി.​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ് ബാ​ബു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ 17 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 14 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ൺ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കെ. ​സാ​ജ​ന്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *