മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെ

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്പിലെ വളവിലാണ് അപകടം. വയനാട്ടിലെ ദുരന്തസ്ഥലത്തേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

Leave a Comment