പ​ര​പ്പ​ന​ങ്ങാ​ടിയിൽ  നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടിയിൽ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടി: ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​റും പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം.​എ. ഹാ​ഷിം 69ാം പി​റ​ന്നാ​ൾ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്ന് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പെ​രു​കി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. ത​ന്റെ നെ​ഞ്ചി​ലും പു​റ​ത്തും മു​ദ്ര​വാ​ക്യ​ങ്ങ​ൾ പ​തി​പ്പിച്ച് ന​ട​ത്തി​യ റി​വേ​ഴ്സ് വാ​ക്ക് നാ​ടി​ന്റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. ചി​റ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ ന​ട​ത്തം പ​ര​പ്പ​ന​ങ്ങാ​ടി മി​നി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. ഷാ​ഹു​ൽ ഹ​മീ​ദ് ഹാ​ഷി​മി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. വ​ഴി​യി​ലു​ട​നീ​ളം വി​ദ്യാ​ർ​ഥി​ക​ളും ക​ച്ച​വ​ട​ക്കാ​രും അ​ഭി​വാ​ദ്യം ചെ​യ്തു. ന​ഗ​ര​സ​ഭ സ്ഥി​ര​ംസ​മി​തി ചെ​യ​ർ​മാ​ൻ പി.​വി. മു​സ്ത​ഫ, പി.​കെ. മു​നീ​ർ, നി​യാ​സ് അ​ഞ്ച​പ്പു​ര, ഖാ​ജ മു​ഹി​യ​ദ്ദീ​ൻ എ​ന്നി​വ​ർ ഹാ​ര​മ​ണി​യി​ച്ചു. ട്രോ​മാ​കെ​യ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗം ഗ​ഫൂ​ർ ത​മ​ന്നേ, ലീ​ഡ​ർ​മാ​രാ​യ കെ.​ടി. പ്ര​സാ​ദ്, മു​നീ​ർ സ്റ്റാ​ർ, ഫാ​യി​സ് ത​റ​യി​ൽ, ഹ​ബീ​ബ്ദി​ൽ​ദാ​ർ, റാ​ഫി ചെ​ട്ടി​പ്പ​ടി എ​ന്നി​വ​ർ പി​ന്തു​ട​ർ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *