തവനൂർ-തിരുനാവായ പാലം കാത്തിരിപ്പിന് ശുഭാന്ത്യം

തവനൂർ-തിരുനാവായ പാലം കാത്തിരിപ്പിന് ശുഭാന്ത്യം

കു​റ്റി​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഇ​രു​ക​ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ത​വ​നൂ​ർ-​തി​രു​നാ​വാ​യ പാ​ലം നി​ർ​മാ​​ണോ​ദ്ഘാ​ട​നം ജൂ​ലൈ 26ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. പാ​ലം നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ണ്ണ് പ​രി​ശോ​ധ​ന​യു​ൾ​പ്പെ​ടെ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ടെ​ൻ​ഡ​ർ തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ അ​നു​മ​തി​യാ​യി​രു​ന്നു ആ​ദ്യം ത​ട​സ്സം. ഈ ​ത​ട​സ്സ​മെ​ല്ലാം നീ​ക്കി​യ​പ്പോ​ൾ ഡി​സൈ​നി​ൽ കി​ഫ്ബി​യു​ടെ അ​ന്തി​മ അ​നു​മ​തി​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു.

അ​പ്രോ​ച്ച് റോ​ഡു​ൾ​പ്പെ​ടെ 1180 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് നി​ർ​മാ​ണം. പാ​ല​ത്തി​ൽ ര​ണ്ടു​വ​ശ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​ണ്ടാ​കും. ത​വ​നൂ​രി​ലെ പാ​ല​വും കു​മ്പി​ടി റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കു​റ്റി​പ്പു​റ​ത്തി​നും പൊ​ന്നാ​നി​ക്കു​മി​ട​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലു​ള്ള പാ​ല​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ചാ​കും. 2009 ജൂ​ലൈ 14നാ​ണ് പാ​ല​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. 2021ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​ത്ത​ന​ത്താ​ണി​യി​ൽ​നി​ന്ന് തി​രു​നാ​വാ​യ വ​ഴി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട പാ​ലം ക​യ​റി ത​വ​നൂ​രി​ലെ​ത്തി​യാ​ൽ പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​വ​ഴി യാ​ത്ര ചെ​യ്യാ​നാ​കും. കോ​ഴി​ക്കോ​ട്-​കൊ​ച്ചി യാ​ത്ര​യു​ടെ ദൂ​രം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്യും. ത്രി​മൂ​ർ​ത്തി സം​ഗ​മ​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന ടൂ​റി​സം രം​ഗ​ത്തും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *