കോൺഗ്രസ് പിന്തുണയിൽ സി.പി.എം വൈസ് പ്രസിഡന്റ്; കാവനൂരിൽ ലീഗിന് തിരിച്ചടി

കോൺഗ്രസ് പിന്തുണയിൽ സി.പി.എം വൈസ് പ്രസിഡന്റ്; കാവനൂരിൽ ലീഗിന് തിരിച്ചടി

അ​രീ​ക്കോ​ട്: കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗി​ന് ക​ന​ത്ത തി​രി​ച്ച​ടി. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ സി.​പി.​എ​മ്മി​ന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ച്ചു. ആ​റാം വാ​ർ​ഡ് അം​ഗം സു​നി​ത കു​മാ​രി​യെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​സ്‍ലിം ലീ​ഗു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷ​ഹ​ർ​ബാ​ൻ ഷെ​രീ​ഫ് ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 19 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് ഒ​മ്പ​തും സി.​പി.​എ​മ്മി​ന് ഏ​ഴും കോ​ൺ​ഗ്ര​സി​ന് മൂ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗി​ലെ ഫൗ​സി​യ സി​ദ്ദീ​ഖി​നും കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ലെ സു​നി​ത കു​മാ​രി​ക്കും ഒ​മ്പ​തു വീ​തം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു എ​ൽ.​ഡി.​എ​ഫ് അം​ഗ​ത്തി​ന്റെ വോ​ട്ട് അ​സാ​ധു​വാ​യി. ഇ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സു​നി​ത കു​മാ​രി​യെ വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ഞ്ചാ​യ​ത്തി​ലെ മ​ട്ട​ത്തി​രി​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​സി.​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ളാ​യി ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ത​ർ​ക്കം ആ​രം​ഭി​ച്ചി​ട്ട്. നി​ല​വി​ൽ മ​ട്ട​ത്തി​രി​ക്കു​ന്നി​ലെ പ​ഞ്ചാ​യ​ത്തി​ന്റെ സ്ഥ​ല​ത്താ​ണ് എം.​സി.​എ​ഫി​ന്റെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. ഉ​സ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ട്ട​ത്തി​രി​ക്കു​ന്നി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ​യാ​ണ് ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നി​ര​വ​ധി ത​വ​ണ ഇ​ട​പെ​ട്ടെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യി​ല്ല. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സ​മ​യം ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​തോ​ടെ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വീ​ണ്ടും വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും മ​ട്ട​ത്തി​രി​ക്കു​ന്നി​ലെ എം.​സി.​എ​ഫ് മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ത​യാ​റാ​കാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ സി.​പി.​എ​മ്മി​ന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ച്ച​ത്. ഇ​ത് ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ മു​സ്‍ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ തി​രി​ച്ച​ടി​യാ​യി.

Leave a Reply

Your email address will not be published. Required fields are marked *