ത​വ​നൂ​രി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത്​ മാ​ത്രം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം; മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ദാ​നി ത​രം​ഗം

ത​വ​നൂ​രി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത്​ മാ​ത്രം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം; മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ദാ​നി ത​രം​ഗം

എ​ട​പ്പാ​ൾ: പൊ​ന്നാ​നി ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ത​വ​നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം എ​ൽ ഡി ​എ​ഫി​നെ തു​ണ​ച്ചു. എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, കാ​ല​ടി, ത​വ​നൂ​ർ, മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ത​വ​നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം.

ഇ​തി​ൽ വ​ട്ടം​കു​ളം, മം​ഗ​ലം ഒ​ഴി​കെ അ​ഞ്ച് പ​ഞ്ചാ​യ​ത്തും ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​തി​ൽ എ​ട​പ്പാ​ൾ ഒ​ഴി​കെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫ് തു​ത്തു​വാ​രി. എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ 7,205 വോ​ട്ട് എ​ൽ.​ഡി.​എ​ഫി​നും 6,779 വോ​ട്ട് യു.​ഡി.​എ​ഫി​നും ല​ഭി​ച്ചു. 426 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത്.

വ​ട്ടം​കു​ളം (2,461), കാ​ല​ടി (2,599), ത​വ​നൂ​ർ(2,849), മം​ഗ​ലം (4,510), തൃ​പ്ര​ങ്ങോ​ട് (4,487), പു​റ​ത്തൂ​ർ (1,621) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫി​ന്റെ ഭൂ​രി​പ​ക്ഷം. ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലാ​കെ 18,016 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് സ​മ​ദാ​നി​ക്ക് ല​ഭി​ച്ച​ത്. എ​ൻ.​ഡി.​എ​ക്ക് മി​ക്ക പ​ഞ്ചാ​യ​ത്തി​ലു​മാ​യി 4000 ഓ​ളം വോ​ട്ട് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2019ൽ ​ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ല​ഭി​ച്ച 12,353 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചാ​ണ് സ​മ​ദാ​നി​യു​ടെ തേ​രോ​ട്ടം.

Leave a Reply

Your email address will not be published. Required fields are marked *