ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു
Spread the love

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ബിരിയാണിയിൽ പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടൽ പൂട്ടിയിടാനും നിർദേശിച്ചു.

പ്രദേശത്തെ 3 ഹോട്ടലുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. ഹോട്ടൽ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണിതെന്നും പരാതി മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഹോട്ടലുടമ ആരോപിച്ചു. എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 485 സ്ഥാപനങ്ങളില്‍ ഷവര്‍മ പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *