ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!
Spread the love

ചോക്കലേറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ ഗോപാൽ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്ക് ചോക്കലേറ്റ് വിതരണം ചെയ്തത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരൊക്കെ അപകടനില തരണം ചെയ്തു എന്നും അധികൃതർ അറിയിച്ചു.കറുത്ത കാറിൽ എത്തിയ ആളാണ് ചോക്കലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികൾ പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ വിദ്യാർത്ഥികൾക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ വിദ്യാർഥികളെ സിതാബുൾഡിയിലെ ലതാ മങ്കേഷ്‌കർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *