ക​ട​ലോ​ര​ത്തെ തൊ​ഴി​ൽ-​വ്യാ​പാ​ര ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം

ക​ട​ലോ​ര​ത്തെ തൊ​ഴി​ൽ-​വ്യാ​പാ​ര ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പെ​ട്ട പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ വ​ള്ള​ങ്ങ​ൾ

പ​ര​പ്പ​ന​ങ്ങാ​ടി: മ​ത്സ്യ ക​യ​റ്റു​മ​തി ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​ബ​ന്ധ​ന യാ​ന ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന് മാ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ പ​രി​ഹാ​ര​മാ​യി. ട​ൺ ക​ണ​ക്കി​ന് ചാ​ള, അ​യ​ല ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​മാ​യി തീ​ര​മ​ണ​യു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യം ലേ​ലം വി​ളി​ച്ചെ​ടു​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ, മ​ത്സ്യ​ങ്ങ​ൾ നി​റ​ച്ചെ​ടു​ക്കു​ന്ന പെ​ട്ടി​യി​ലെ അ​ള​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​തി​സ​ന്ധി തീ​ർ​ത്ത​ത്. അ​ഞ്ച് പെ​ട്ടി മ​ത്സ്യ​ത്തി​ന് ഒ​രു പെ​ട്ടി സൗ​ജ​ന്യ​മെ​ന്ന​ത് പി​ന്നീ​ട് ര​ണ്ട് പെ​ട്ടി സൗ​ജ​ന്യ​മെ​ന്ന നി​ല​യി​ലെ​ത്തി​യ​തും നേ​ര​ത്തേ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പി​ന്നീ​ട് ഏ​ഴു പെ​ട്ടി​യി​ലും മ​ത്സ്യം കൂ​ന​യാ​യി അ​ള​ന്നെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തു​മാ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യി ചാ​ക​ര​യി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ഇ​തി​ൽ പ്ര​തി​ഷേ​ധി​ക്കാ​തെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​സ​മ്പ​ത്ത് കു​റ​ഞ്ഞു​വ​ന്ന​തോ​ടെ മ​ത്സ്യം കു​ന്നു​കൂ​ട്ടി​യെ​ടു​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും ഈ ​നി​ല തു​ട​ർ​ന്നാ​ൽ ത​ങ്ങ​ൾ മ​റ്റു തീ​ര​ങ്ങ​ളി​ലേ​ക്ക് വി​ൽ​പ​ന​ക്കാ​യി പോ​കു​മെ​ന്നും വ​ള്ള​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്ത് അ​ടു​പ്പി​ക്കി​ല്ലെ​ന്നും വ​ള്ള​മു​ട​മ​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി.

ഇ​ത് പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ മ​ത്സ്യ വി​പ​ണി​യെ​യും ക​യ​റ്റു​മ​തി വ്യാ​പാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന നി​ല വ​ന്ന​തോ​ടെ മ​ധ്യ​സ്ഥ​ർ രം​ഗ​ത്തി​റ​ങ്ങി. നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം അ​ഞ്ചു പെ​ട്ടി എ​ന്ന തോ​തി​ൽ മ​ത്സ്യ​മെ​ടു​ക്കു​മ്പോ​ൾ ര​ണ്ട് പെ​ട്ടി സൗ​ജ​ന്യ​മാ​യി അ​ധി​ക​മെ​ടു​ക്കാ​മെ​ന്നും എ​ന്നാ​ൽ ഏ​ഴു പെ​ട്ടി​യും കൂ​ന​യാ​യി അ​ള​ന്നെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യാ​യി. വ​ള്ള ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ള്ളി​ച്ചി​ന്റെ മു​നീ​ർ, ക​ര​ണ​മ​ൻ സി​ദ്ദീ​ഖ്, കു​ച്ചാ​ൻ സി​ദ്ദീ​ഖ്, ഉ​ണ്ണാ​ച്ച​ൻ അ​ശ​റ​ഫ്, അ​ര​യ​ൻ സു​ലൈ​മാ​ൻ, ക​ച്ച​വ​ട​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​സി. അ​ബ്ദു​ല്ല, കെ. ​സി​ദീ​ഖ്, വെ​ള്ളേ​ങ്ങ​ര അ​ബ്ദു​ല്ല കു​ട്ടി, പി.​കെ.​ഇ. ഫി​റോ​സ്, വി.​എം.​എ. ഹം​സ​ക്കോ​യ, മ​ധ്യ​സ്ഥ പ്ര​തി​നി​ധി​ക​ളാ​യി കെ.​എ​സ്. അ​ബ്ദു​ല്ല, എ​ച്ച്.​പി. ഖാ​ദ​ർ, എ​ൻ.​എ​ഫ്. സെ​യ്ത​ല​വി, സി.​പി. ചെ​റി​യ ബാ​വ എ​ന്നി​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *