വഴിക്കടവ്: വഴിക്കടവ് പാലിയേറ്റിവ് കെയർ സാമൂഹികാധിഷ്ടിത മാനസിക രോഗ പരിചരണ വിഭാഗം ഡേ കെയർ പിയർ ഗ്രൂപ് പുനരധിവാസ പ്രവർത്തന ഭാഗമായി ഓണച്ചന്ത സംഘടിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് പാലിയേറ്റിവ് കെയർ ‘നെക്സസ്’ പദ്ധതി നടപ്പാക്കുന്നുണ്ട്. ചെറിയ കടകൾ, ടൈലറിങ് യൂനിറ്റ്, കൃഷി, പച്ചക്കറിച്ചന്തകൾ എന്നിവ ഇതിൽ ഉൾപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാരക്കോട്, മരുത എന്നിവിടങ്ങളിലും ഓണച്ചന്ത ഉണ്ടാകും.
പഞ്ചായത്ത് അങ്ങാടിയിൽ സംഘടിപ്പിച്ച ഓണച്ചന്ത പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഹഫ്സത്ത് പുളിക്കൽ, ജയ്മോൾ വർഗീസ്, വാർഡ് മെംബർ പി.കെ. അബ്ദുൽ കരീം, എം.കെ. പ്രദീപ്, എം.എം. നജീബ്, കെ. ജാബിർ എന്നിവർ സംസാരിച്ചു.
പൂക്കോട്ടുംപാടം: അമരമ്പലം കൃഷിഭവന്റെ ‘ഓണസമൃദ്ധി’ കർഷക ഓണചന്ത വീട്ടിക്കുന്നിൽ ആരംഭിച്ചു. കർഷകർ ഉണ്ടാക്കിയ വിഷരഹിത നാടൻ പച്ചക്കറികളും ഹോർട്ടി കോർപ്പിൽനിന്ന് ലഭ്യമായ മറുനാടൻ പച്ചക്കറികളും കുറഞ്ഞ നിരക്കിൽ ഇവിടെനിന്ന് ലഭിക്കും. ഈ മാസം 14 വരെയാണ് ചന്ത. പൊതുവിപണിയേക്കാൾ 10 ശതമാനം അധികം വിലനൽകി കർഷകരിൽനിന്ന് പഴം, പച്ചക്കറി എന്നിവ സംഭരിച്ച് 30 ശതമാനം വിലകുറവിലാണ് ഉപഭോക്താവിന് ലഭ്യമാകുക.
അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ. അനിതരാജു, അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, എം.എ. റസാഖ്, വി.പി. അഫീഫ, കൃഷി ഓഫിസർ എം. ഷിഹാദ്, കൃഷികൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
തുവ്വൂർ: കൃഷിഭവൻ ഓണച്ചന്ത എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ. സുബൈദ, ടി.എ. ജലീൽ, എൻ.പി. നിർമല, കൃഷി ഓഫിസർ എം. ഷഫീഖ്, അസിസ്റ്റന്റ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങളാണ് ചന്തയിലുള്ളത്. ചന്ത 14ന് സമാപിക്കും.
കരുവാരകുണ്ട്: ഓണസമൃദ്ധി കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ഷീന ജിൽസ് അധ്യക്ഷത വഹിച്ചു. അംഗം ടി.പി. അറുമുഖൻ, വി. സൈതലവി, വി.പി. സുരേന്ദ്രൻ, കെ. ഷൈലജ, കൃഷി ഓഫിസർ ബിജുല ബാലൻ, അസിസ്റ്റന്റ് വി. മുനവ്വിർ എന്നിവർ സംസാരിച്ചു.
എടക്കര: എടക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി 2024 പേരില്‍ ബ്ലോക്ക്തല കര്‍ഷക ചന്ത ആരംഭിച്ചു. ശനിയാഴ്ച വരെ നീളുന്ന ചന്ത നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, മറ്റു ജനപ്രതിനിധികളായ കബീര്‍ പനോളി, സിന്ധു പ്രകാശ്, ഫസിന് മുജീബ്, സോമന് പാര്ളി, എം.കെ. ധനഞ്ജയന്, ലിസി തോമസ്, നിലമ്പൂര്‍ കൃഷി അസി. ഡയറക്ടര്‍ ടി.കെ. നസീര്‍, കൃഷി ഓഫിസര്‍ എബിത ജോസഫ്, സി.ഡി.എസ് പ്രസിഡന്റ് സരള രാജപ്പന്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ. വിനയരാജന്‍, പി.എന്‍. അജയന് എന്നിവര്‍ സംബന്ധിച്ചു.
കാളികാവ്: കൃഷിഭവനും കാളികാവ് ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ഓണച്ചന്തക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസർ ലനീഷ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ, വൈസ് പ്രസിഡന്റ് കെ. സുബൈദ, എൻ. മൂസ, രമാ രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
എടക്കര: ചുങ്കത്തറയില്‍ കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പരിസരത്ത് ആരംഭിച്ചു. ശനിയാഴ്ച വരെ പ്രവര്‍ത്തിക്കുന്ന ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ഉഷ കുമാരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബിന്ദു സത്യന്, എം.ആര്. ജയചന്ദ്രന്, ബുഷറ, ഷാജഹാന് ചേലൂര്‍ എന്നിവര്‍ സംസാരിച്ചു.
വഴിക്കടവ്: കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി വഴിക്കടവ് പഞ്ചായത്ത് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ഓണം വിപണനമേള പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻമാരായ സിന്ധു രാജൻ, ഹഫ്സത്ത് പുളിക്കൽ, ജയ്മോൾ വർഗീസ്, മെംബർമാരായ അബ്ദുൽ കരീം, പി. റംലത്ത്, റഹിയാനത്ത്, മുജീബ് തുറക്കൽ, എം.ഇ. കൺവീനർ രശ്മി എന്നിവർ സംസാരിച്ചു. പായസ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.