റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ:വ്യാ​പാ​രി ഉ​പ​രോ​ധം ശ​നി​യാ​ഴ്ച

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ:വ്യാ​പാ​രി ഉ​പ​രോ​ധം ശ​നി​യാ​ഴ്ച

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച റോ​ഡ് ഉ​പ​രോ​ധി​ക്കും. ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ പൊ​ന്നാ​നി റോ​ഡാ​ണ് വ്യാ​പാ​രി​ക​ൾ ഉ​പ​രോ​ധി​ക്കു​ക. പൊ​ടി ശ​ല്യം മൂ​ലം സ്വൈ​ര്യ​മാ​യി ക​ച്ച​വ​ടം ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ. പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലൂ​ടെ ഒ​രി​ക്ക​ൽ യാ​ത്ര ചെ​യ്താ​ൽ നി​ർ​ബ​ന്ധ​മാ​യും ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചാ​ൽ അ​ൽ​പം ക്വാ​റി മാ​ലി​ന്യം കൊ​ണ്ട് റോ​ഡി​ലെ കു​ഴി​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഒ​റ്റ മ​ഴ​യി​ൽ​ത്ത​ന്നെ ഇ​ത് ഒ​ലി​ച്ചു പോ​യി റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്. കോ​ട​തി​പ്പ​ടി മു​ത​ൽ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​രെ​യും ച​ന്ത​പ്പ​ടി മു​ത​ൽ എ.​വി ഹൈ​സ്കൂ​ൾ വ​രെ​യും യാ​ത്ര ദു​രി​ത​മാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഈ ​അ​നാ​സ്ഥ​ക്കെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഈ​ഴു​വ​ത്തി​രു​ത്തി ക​മ്മി​റ്റി​യാ​ണ് ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ന​ട​ത്തു​ക​യെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഏ​കോ​പ​ന സ​മി​തി ഈ​ഴു​വ​ത്തി​രു​ത്തി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​പി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, ലാ​ഹു​ൽ അ​മീ​ൻ, മ​ർ​വ റ​ഷീ​ദ്, റ​ഫീ​ഖ് അ​ക്രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ കു​ഴി

ച​ങ്ങ​രം​കു​ളം: ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​ക്കു ന​ടു​വി​ലൂ​ടെ റോ​ഡ് പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കു​ഴി രൂ​പ​പ്പെ​ട്ട​ത് ദു​രി​ത​മാ​കു​ന്നു.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​ഴ​പെ​യ്ത​തോ​ടെ ദു​രി​തം ഏ​റു​ക​യാ​ണ്. ഏ​റെ തി​ര​ക്കേ​റി​യ​തും വീ​തി കു​റ​ഞ്ഞ​തു​മാ​യ ന​ന്നം​മു​ക്ക് റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഈ ​കു​ഴി​യു​ള്ള​ത്. പ​ല വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​ബ​ദ്ധ​ത്തി​ൽ ഈ ​കു​ഴി​യി​ൽ ചാ​ടു​ന്ന​ത് പ​തി​വാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *