കാലിക്കറ്റിലെ അധ്യാപക നിയമനം; ഹരജി വിധി പറയാൻ മാറ്റി

കാലിക്കറ്റിലെ അധ്യാപക നിയമനം; ഹരജി വിധി പറയാൻ മാറ്റി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2021ൽ 53 ​അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ച്ച​ത് സം​വ​ര​ണ ക്ര​മ​പ്പ​ട്ടി​ക പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി.

ര​ണ്ടു വ​ർ​ഷം നീ​ണ്ട വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തോ​ടെ ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്മാ​ൻ കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി. സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 20ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട സം​വ​ര​ണം തെ​റ്റാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യ​തി​നാ​ൽ അ​ർ​ഹ​രാ​യ 24 പേ​ർ​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു വാ​ദം. ഹൊ​റി​സോ​ണ്ട​ൽ രീ​തി​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട സം​വ​ര​ണം വെ​ർ​ട്ടി​ക്ക​ൽ രീ​തി​യി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കി​യ​ത്. ഇ​ത് ച​ട്ട​ങ്ങ​ളു​ടെ​യും സു​പ്രീം കോ​ട​തി വി​ധി​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ച​ത്.

ഇ​തേ വാ​ദ​മു​ന്ന​യി​ച്ച് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഡോ. ​കെ.​പി. അ​നു​പ​മ​ക്ക് ജേ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ൽ നി​യ​മ​നം ന​ൽ​കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച് നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല വി​ധി​യു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, സം​വ​ര​ണ അ​ട്ടി​മ​റി കാ​ര​ണം നി​യ​മ​നം ന​ഷ്ട​പ്പെ​ട്ട മൂ​ന്ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​നെ സ​മീ​പി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ നി​യ​മ​ന​ങ്ങ​ളി​ലും ഇ​തേ വാ​ദം ഉ​ന്ന​യി​ച്ച് ഹൈ​കോ​ട​തി​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ജോ​ർ​ജ് പൂ​ന്തോ​ട്ടം, പി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഹ​ര​ജി​ക്കാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ​ത്.  

Leave a Reply

Your email address will not be published. Required fields are marked *