മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി.
നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.