റോഡിന് കുറുകെ മരം കടപുഴകി ; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Spread the love

പാണ്ടിക്കാട്: ശക്തമായ മഴയിൽ റോഡിന് കുറുകെ മരം കടപുഴകി. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വടപുറം -പട്ടിക്കാട് സംസ്ഥാനപാതയിൽ കാഞ്ഞിരപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പാതയോരത്തെ കൂറ്റൻ ഉങ്ങ് മരം റോഡിന് കുറുകെ കടപുഴകിയത്.

വണ്ടൂരിൽ നിന്ന് പാണ്ടിക്കാട്ടേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികൻ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. മരത്തിന്‍റെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ തട്ടിയാണ് വീണത്. പ്രദേശത്ത് കുറച്ച് സമയത്തേക്ക് വൈദ്യുതി മുടങ്ങി. ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് പാണ്ടിക്കാട് പൊലീസും പൊലീസ് വളന്‍റിയർമാരും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave a Comment