മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

Spread the love

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.

പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ ഇറങ്ങിയത്. തുടർന്ന് അമ്മയും മൂന്നു മക്കളും മുത്തശ്ശിയും ഒഴുക്കിൽപ്പെട്ടു. ഇവരിൽ രണ്ട് മക്കളാണ് ആദ്യം രക്ഷപ്പെട്ടത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെ കണ്ടെത്തുകയായിരുന്നു.  അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

Leave a Comment