ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ
Spread the love

മങ്കട: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വയോധികൻ റിമാൻഡിൽ. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധനെയാണ് (75) മങ്കട എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ഭാര്യ യശോദ (65) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെ ശനിയാഴ്ച പുലർച്ച ഒന്നിന് കൊടുവാൾ ഉപയോഗിച്ച് വെട്ടിയശേഷം മൂക്ക് പൊത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം ഭാര്യ മരിച്ചുവെന്ന് കരുതി വേലായുധൻ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് യശോദയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *