നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

Spread the love

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം മുമ്പ് പെരുമ്പറമ്പിലെ കുട്ടൻ വൈദ്യരുടെ സുഖമില്ലാതെ കിടപ്പിൽ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വർണമാല കവർന്ന് ഒളിവിൽ പോയിരുന്നു.

വർഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ഇരൂൾകുന്ന് നാല് സെന്റ് കോളനിയിൽ താമസിച്ച് വരികയായിരുന്നു.

തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിർദേശ പ്രകാരം പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ ജൂനിയർ എസ്.ഐ സിബി ടി. ദാസ്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ നാസർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.ഇവരെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

Leave a Comment