പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു
Related Posts
വാർഡ് വിഭജന ഒരുക്കത്തിലും പുതിയ തദ്ദേശ സ്ഥാപനങ്ങൾ വിസ്മൃതിയിൽ
- Editor
- May 18, 2024
- 0
Spread the love പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് പുനർവിഭജനത്തിന് സർക്കാർ മുന്നൊരുക്കം നടത്തുമ്പോൾ പത്തു വർഷത്തോളമായി കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം വിസ്മൃതിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ജനസംഖ്യയും വരുമാനവും കണക്കാക്കി വിഭജനത്തിന് […]
മലപ്പുറത്ത് ‘റിമാൽ’ ഡ്രസ് ബാങ്ക് ആരംഭിച്ചു
- Editor
- March 10, 2024
- 0
Spread the love റിയാദ്/മലപ്പുറം: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമായ ഡ്രസ് ബാങ്കിന് തുടക്കമായി. മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ സിറ്റി […]
