മാരക മയക്കുമരുന്നുമായി എടപ്പാളിൽ യുവാവ് പിടിയിൽ

മാരക മയക്കുമരുന്നുമായി എടപ്പാളിൽ  യുവാവ് പിടിയിൽ
Spread the love

എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എൽ. ബാബു,സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ. റിനിൽ രാജ്, ജെ.ഒ. ജെറിൻ, ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *