ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ

Spread the love

എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ചാരായം, വാഷ്, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റുപകരണങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അസി. എക്‌സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ, പ്രിവന്റീവ് ഓഫിസർ ശങ്കരനാരായണൻ, വനിത സി.ഇ.ഒ സനീറ, സി.ഇ.ഒ പി.സി. ജയൻ, ഡ്രൈവർ രാജീവ് എന്നിവരാണ് പരിശോധനസംഘത്തിലുണ്ടായിരുന്നത്.

Malappuram edakkara local news

Leave a Comment