പ്രളയത്തിൽപെട്ട സ്ഥാപനത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ല; ഇന്‍ഷുറന്‍സ് കമ്പനി 1.48 കോടി രൂപ നൽകാൻ വിധി

മലപ്പുറം: വെള്ളപ്പൊക്കത്തില്‍ സ്ഥാപനത്തിന് സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ കൂടി ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍ വിധി. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ല ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. 4.85 കോടി രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് … Read more

ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു

മുഹമ്മദ് ജുമാൻ  മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് … Read more

പൊട്ടുവെള്ളരി കൃഷിയിൽ പൊന്നുവിളയിച്ച് യുവകർഷകർ

ച​ങ്ങ​രം​കു​ളം: നാ​ട്ടി​ൽ സു​പ​രി​ചി​ത​മ​ല്ലാ​ത്ത പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​റ​ക്കി​യ എ​റ​വ​റാം​കു​ന്ന് പൈ​തൃ​ക ക​ർ​ഷ​ക സം​ഘം വി​ജ​യ​ക​ര​മാ​യ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. പ​ച്ച​ക്ക​റി​യും നെ​ല്ലും ത​ണ്ണി​മ​ത്ത​നും ഷ​മാ​മും ക​ക്കി​രി​യു​മെ​ല്ലാം കൃ​ഷി ചെ​യ്യു​ന്ന ഇ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ന് ഭൗ​മ​സൂ​ചി​ക പ​ദ​വി നേ​ടി​ക്കൊ​ടു​ത്ത പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​ലാ​ണ് വി​ജ​യം കൊ​യ്ത​ത്. പൊ​ട്ടു​വെ​ള്ള​രി പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്യു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​രി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്. ക​ന​ത്ത വേ​ന​ലി​ൽ ദാ​ഹ​വും ത​ള​ർ​ച്ച​യും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​കൃ​തി​യു​ടെ അ​ദ്ഭു​ത ക​നി​യാ​യാ​ണ് പൊ​ട്ടു വെ​ള്ള​രി അ​റി​യ​പ്പെ​ടു​ന്ന​ത്. കാ​യു​ടെ ഉ​ള്ളി​ൽ ജ​ല​സ​മൃ​ദ്ധ​മാ​യ പ​ൾ​പ്പാ​ണ്. ഇ​തി​നു ത​ന​താ​യ രു​ചി … Read more

വ​നാ​തി​ര്‍ത്തി​യി​ലെ കാ​ട്ടാ​ന സാ​ന്നി​ധ്യം; അ​റ​ന്നാ​ടം​പാ​ടം നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ

അ​റ​ന്നാ​ടം​പാ​ടം പ​റ​മ്പ​ന്‍ ഷി​ഹാ​ബി​ന്റെ വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ന്‍ എ​ട​ക്ക​ര: രാ​വും പ​ക​ലും വ​നാ​തി​ര്‍ത്തി​യി​ലെ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം അ​റ​ന്നാ​ടം​പാ​ടം നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വ​ഴി​ക്ക​ട​വ് റേ​ഞ്ച് പ​രി​ധി​യി​ലെ ക​രി​യം​മു​രി​യം വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള അ​റ​ന്നാ​ടം​പാ​ടം തീ​ക്ക​ടി​യി​ലാ​ണ് മൂ​ന്ന് കാ​ട്ടാ​ന​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്ന് പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഒ​രു കൊ​മ്പ​ന്‍, ഒ​രു ചു​ള്ളി​ക്കൊ​മ്പ​ന്‍, ഒ​രു മോ​ഴ എ​ന്നി​ങ്ങ​നെ മൂ​ന്ന് ആ​ന​ക​ളാ​ണ് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് ആ​ഴ്ച​യി​ല​ധി​ക​മാ​യി ഇ​വ അ​റ​ന്നാ​ടം​പാ​ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ല​ല​ഭ്യ​ത​യു​ള്ള ച​തു​പ്പാ​ണി​വി​ടം. ഇ​ക്കാ​ര​ണ​ത്താ​ല്‍ … Read more

വൈദ്യുതി നിലച്ചാൽ പ്രവർത്തന രഹിതമായി പൊന്നാനി സബ് രജിസ്ട്രാർ ഓഫിസ്

 പൊ​ന്നാ​നി സബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ കാ​ത്തി​രി​ക്കു​ന്ന​വ​ർ പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ധാ​രാ​ളം ര​ജി​സ്റ്റ​ർ ന​ട​ക്കു​ന്ന പൊ​ന്നാ​നി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്നു. വൈ​ദ്യു​തി ബ​ന്ധം മു​ട​ങ്ങി​യാ​ൽ പ​ക​രം സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ത​കി​ടം മ​റി​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​​ലെ വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ ഓ​ഫി​സി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. ഇ​ട​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും ന​ട​ന്നി​ല്ല. വൈ​ദ്യു​തി നി​ല​ക്കു​മ്പോ​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് പ്ര​യാ​സ​മാ​വു​ന്ന​ത്. ഇ​തി​നാ​ൽ ക​മ്പ്യൂ​ട്ട​ർ … Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; വേങ്ങര സ്വദേശി അറസ്റ്റിൽ

കോട്ടക്കൽ(മലപ്പുറം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗഫൂർ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. വർഷങ്ങളോളം പെൺകുട്ടിയെ പ്രണയക്കെണിയിലാക്കി പീഡിപ്പിക്കുകയായിരുന്നു പ്രതി. പെൺകുട്ടി പ്ലസ്‍വണ്ണിന് പഠിക്കുമ്പോഴാണ് പ്രതിയുമായി ബന്ധത്തിലായത്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി പെൺകുട്ടിയിൽ നിന്ന് സ്വർണവും തട്ടിയെടുത്തിരുന്നു. അഞ്ചുവർഷത്തോളം ലഹരിക്കടിമയായിരുന്നു പെൺകുട്ടി. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കുടുംബം പെൺകുട്ടിയെ ചികിത്സക്കു … Read more