സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു

ഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ് റിയാദ്​: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പെടെ രണ്ട്​ മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫി​െൻറ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച്​ വ്യാഴാഴ്ച പുലർച്ചെയാണ്​​ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. … Read more

പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ

ആലുവ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം സ്ഥാനാർഥിയുടെ പേര് പറഞ്ഞിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിക്കും പിന്തുണ നൽകുമെന്നാണ് യു.ഡി.എഫിനെ അറിയിച്ചിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകരടക്കം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ഏകോപന ചുമതല വഹിക്കുന്ന എ.പി. അനിൽ കുമാർ എം.എൽ.എയും വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിന് സ്ഥാനാർഥിയെ ലഭിക്കുമെന്ന ആശ വേണ്ടെന്നും … Read more

കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയിൽ പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയിൽ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും … Read more

44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ധി​യി​ൽ കു​ടു​ങ്ങി​യ ക​ല്ല് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​സെ​ന്റ് ഇ.​എ​ൻ.​ടി ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​യ​ദു​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ൽ​നി​ന്ന് എ​ൻ​ഡോ​സ്കോ​പ്പി​ക് വ​ഴി ക​ല്ല് പു​റ​ത്തെ​ടു​ത്ത​ത്. താ​ടി​യെ​ല്ലി​ന് താ​ഴെ ഇ​ട​ക്കി​ടെ വീ​ക്കം വ​രു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​തു​മാ​യ സ്ഥി​തി​യി​ലാ​ണ് യു​വ​തി ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​സു​ഖ കാ​ര​ണം വാ​യി​ലെ ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ൽ ക​ല്ല് കു​രു​ങ്ങി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. വി​ദ​ഗ്ധ … Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്​: ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി കോ​ട്ട​പ​റ​മ്പ് വീ​ട്ടി​ൽ അ​ജ്​​മ​ല്‍ കു​മ്മാ​ളി​ല്‍ (41), തൃ​പ്പ​ന​ച്ചി ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ മ​നോ​ജ് (42), അ​രീ​ക്കോ​ട്​ ന​ട​ല​ത്ത്​ പ​റ​മ്പ്​ വീ​ട്ടി​ൽ എ​ൻ.​പി. ഷി​ബി​ലി (44) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി കോ​ട്ട​യം സ്വ​ദേ​ശി ആ​ൽ​ബി​ൻ ജോ​ണി​നെ ക​ഴി​ഞ്ഞ … Read more

ഖലീലുൽ ബുഖാരി തങ്ങളുടെ മകൻ വിവാഹിതനായി

സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രനും മഅദിൻ സാദാത്ത് അക്കാദമി ഡയറക്ടറും മഅദിൻ ഗ്രാൻഡ് മസ്ജിദ് ചീഫ് ഇമാമുമായ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും എസ് വൈ എസ് സംസ്ഥാന … Read more