ഏത് നിമിഷവും കൂറ്റൻ കല്ല് വീടിന്മേൽ പതിക്കും; ഭീതിയിൽ കുടുംബം
കോട്ടക്കൽ: ഓരോ മഴക്കാലത്തും സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീട്ടിൽ കഴിയുകയാണ് ഭിന്നശേഷി വിഭാഗത്തിലുള്ള മകനും അമ്മയും അമ്മാമയും. വീടിന് സമീപത്തെ ഉയരത്തിലുള്ള സ്ഥലത്തുനിന്ന് കൂറ്റൻ കല്ല് വീടിന്മേൽ പതിക്കുമെന്ന ഭീതിയിലാണ് കുടുംബം. കോട്ടക്കൽ പുലിക്കോട് റോഡിന് സമീപം കഴിയുന്ന സുനന്ദയും മാതാവ് അമ്മ 84 കാരിയായ ലീലക്കുട്ടിയും മകൻ ആനന്ദകൃഷ്ണനുമാണ് തോക്കാമ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. ആര്യവൈദ്യശാല ജീവനക്കാരനായിരുന്ന ഭർത്താവ് മായറുകര മുരളീധരൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ജോലിയാണ് സുനന്ദയുടെയും കുടുംബത്തിന്റെയും ഏക വരുമാനം. 15 … Read more