വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം

വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം

ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്. സംഭവത്തിൽ ബസ് കണ്ടക്ടറെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച യാണ് സംഭവം. വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്. കൂറ്റനാട് സ്വദേശി ബാസിൽ, കടവല്ലൂർ സ്വദേശി ഷിനാഫ്, എടപ്പാൾ സ്വദേശി സാഹി … Read more

ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടു; നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാനും ശ്രമം; അറസ്റ്റ്

ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടു; നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാനും ശ്രമം; അറസ്റ്റ്

മലപ്പുറം: ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാൻ ശ്രമിച്ച ഷുഹൈബ് (shuhaib) പിടിയിൽ. ഇയാൾ കൈക്കലാക്കിയ നഗ്നഫോട്ടോകളും, വീഡിയോയും രസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു എന്ന് പറഞ്ഞാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (shuhaib) (23) നെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ഉമിമെള ടീം അറസ്റ്റു ചെയ്തത്. വ്യാജ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട … Read more

ട്രാൻസ്‌‍‍ജെൻഡറുകൾ നടത്തുന്ന തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിൽ പൊലീസ് സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡറുകളുടെ പ്രതിഷേധം

ട്രാൻസ്‌‍‍ജെൻഡറുകൾ നടത്തുന്ന  തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിൽ പൊലീസ് സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡറുകളുടെ പ്രതിഷേധം

പെരിന്തൽമണ്ണ∙ ‍ട്രാൻസ്‌‍‍ജെൻഡറുകൾ നടത്തുന്ന മൊബൈൽ തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധിഷേപിച്ചതിലും നടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്‌‍റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ട്രാൻസ്‌‍ജെൻഡർമാരുടെ പ്രതിഷേധം. കട നടത്തുന്നവർ ഉൾപ്പെടെ പത്തോളം ട്രാൻസ്‌‍ജെൻഡർമാരാണ് ഇന്നലെ രാവിലെ പൊലീസ് സ്‌‍റ്റേഷനിലെത്തിയത്. കോടതി ഡ്യൂട്ടിയിലായതിനാൽ ഈ സമയം സിഐ സ്‍ഥലത്തില്ലായിരുന്നു. ഇതോടെ ഇവർ സ്‌‍റ്റേഷൻ കവാടത്തിനു മുന്നിലിരുന്നു. 4 മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ, പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പു നൽകുകയും അധിഷേപിച്ചെന്നു പറയുന്ന … Read more

മലപ്പുറം ടൗൺഹാളിനടുത്ത് പേ പാർക്കിങ് വരുന്നു

മലപ്പുറം ടൗൺഹാളിനടുത്ത് പേ പാർക്കിങ് വരുന്നു

നഗരസഭ ടൗൺഹാൾ വളപ്പിൽ സഹകരണ ആശുപത്രിയോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പേ പാർക്കിങ് കൊണ്ടുവരാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. 10 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെ നിലവിൽ ഓട്ടോ പാർക്കിങ് ആണ്. അഞ്ച് മണിക്കൂർ പാർക്കിങ്ങിനായി വാഹനമൊന്നിന് 20 രൂപ നിരക്കിൽ ഈടാക്കാനാണ് പ്രാഥമിക തീരുമാനം. എന്നാൽ, പാർക്കിങ് ഫീ കുറക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ദിവസം ആയിരം രൂപ തറവാടക നിശ്ചയിച്ച് സ്ഥലം ലേലം ചെയ്യും.

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

താനൂർ: കാപ്പ നിയമപ്രകാരം മലപ്പുറം പൊലീസ് നാടുകടത്തിയ മലപ്പുറം കോഡൂർ സ്വദേശി ഷംനാദ് ആമിയൻ എന്ന കുഞ്ഞൻ ബാവയെ (27) താനൂരിൽനിന്ന് പിടികൂടി. പ്രതി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ താനൂർ ഓലപ്പീടികയിൽനിന്ന് ഇൻസ്പെക്ടർ ജീവൻ ജോർജ്, പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, താനൂർ ഡാൻസാഫ് അംഗങ്ങളായ അഭിമന്യു, പ്രമോദ്, ആൽബിൻ, ജിനീഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കും.

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ബദർപള്ളിക്ക് സമീപം കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മാസം ഒമ്പതിന് രാവിലെയാണ് 40 വയസ് പ്രായവും 150 സെന്റീമീറ്റർ ഉയരവും തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാതിരുന്നതിനാൽ 12ന് പോസ്റ്റുമോർട്ടം നടത്തി പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ മറവ് ചെയ്തിരുന്നു. പൊന്നാനി തീരദേശ പോലീസ്കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിവരം ലഭിക്കുന്നവർ 0494 2666989, 9497921212 എന്നീ … Read more