പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി ഇടപെടാതെയാണ് റോഡ് പണി […]
അങ്ങാടിപ്പുറം പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കി 14 പേരെ മാറ്റി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് 18ൽ 14 ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം നൽകി യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി സർക്കാർ. അവശേഷിക്കുന്നത് രണ്ടു സ്വീപ്പറും രണ്ടു പ്യൂണും മാത്രമാണ്. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ […]
കഞ്ചാവ് കടത്ത്: 61കാരന് രണ്ടുവർഷം കഠിനതടവും പിഴയും
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ 61കാരനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചെരണി കറുവത്തില് മൊയ്തീന്‍കുട്ടിയെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. […]
അങ്ങാടിപ്പുറം–ഓരാടംപാലം വലിയവീട്ടിൽ പടി ബൈപാസ് ഒരുങ്ങുന്നു
അങ്ങാടിപ്പുറം: ലക്ഷങ്ങൾ വിലവരുന്ന ഭൂമി റോഡിനായി സൗജന്യമായി വിട്ടുനൽകാൻ അങ്ങാടിപ്പുറം ഓരാടംപാലം വലിയവീട്ടിൽപടി റോഡരികിലെ നാട്ടുകാർ തയാറായത്തോടെ കാത്തിരിപ്പില്ലാതെ ഇവിടെ പുതിയ ബൈപാസ് യഥാർഥ്യമാവുകയാണ്. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമായി ചെരക്കാപറമ്പ് വലിയവീട്ടിൽപടി മുതൽ […]
ചെണ്ടുമല്ലി വസന്തവുമായി പൂപ്പാടങ്ങളൊരുങ്ങി
വള്ളിക്കുന്ന്: ഓണത്തെ വരവേൽക്കാനൊരുങ്ങി ഗ്രാമപഞ്ചായത്തിലെ പൂപ്പാടങ്ങൾ. 2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂപ്പൊലി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടങ്ങളാണ് വിളവെടുപ്പിനൊരുങ്ങിയത്. ഒറ്റക്കും സംഘമായും കൃഷി ചെയ്യാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് ഗുണനിലവാരമുള്ള […]
കോവിഡ് കാലത്ത് വാങ്ങിക്കൂട്ടി; തുരുമ്പെടുത്ത് കട്ടിലുകൾ
പൊന്നാനി: കോവിഡ് കാലത്ത് പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് നഗരസഭ വാങ്ങിയ കട്ടിലുകളുൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്നു. കോവിഡ് ട്രീറ്റ്മെൻറിന്റെ ഭാഗമായി വാങ്ങിയ 35 ഫോൾഡിങ് കട്ടിലുകലാണ് പഴയ നഗരസഭ കാര്യാലയത്തിന് മുകളിൽ […]
