മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ 61കാരനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചെരണി കറുവത്തില് മൊയ്തീന്‍കുട്ടിയെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2019 മേയ് എട്ടിന് പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ എക്സൈസ് ഇന്‍സ്പെക്ടര്‍ അനീര്ഷയും സംഘവുമാണ് പ്രതിയില്‍നിന്നും 2.200 കിലോഗ്രാം കഞ്ചാവും പിടികൂടിയത്. മലപ്പുറം അസി. എക്സൈസ് കമീഷനര്‍ രമേഷാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
Related Posts
ആവേശമായി നാടന്‍ ഭക്ഷ്യമേള
- Editor
- November 3, 2024
- 0
Spread the love കൊണ്ടോട്ടി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് തടത്തില്‍പറമ്പ് എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി. കുട്ടികള്‍ക്ക് നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിചയപ്പെടുത്തുക എന്നതിനൊപ്പം വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഫണ്ട് […]
നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ
- Editor
- August 19, 2024
- 0
Spread the love പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന […]
സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
- Editor
- April 20, 2024
- 0