111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം

111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം

സ്വ​ർ​ണ​നാ​ണ​യം വി​ൽ​പ​ന​ക്കു​ണ്ടെ​ന്ന വ്യാ​ജേ​ന തി​രൂ​ർ സ്വ​ദേ​ശി​ക്ക് അയച്ചു കൊടുത്ത ഫോട്ടോ തിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. തിരൂർ സ്വദേശിയായ ഷാഫിയെയാണ് ഫോൺ വിളിച്ച് കബളിപ്പിക്കാൻ ശ്രമിച്ചത്. സ്ഥലം കുഴിച്ചപ്പോൾ പുരാതനമായ ഒരുകുടുക്ക കണ്ടെടുത്തെന്നും അതിൽ മൂന്നര കിലോയോളം സ്വർണനാണയങ്ങൾ ലഭിച്ചെന്നുമാണ് വിൽപനക്കാരൻ ഫോണിലൂടെ അറിയിച്ചത്. ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ കാണിച്ചുകൊടുത്തു. എന്നാൽ, നാണയങ്ങളുടെ ഫോട്ടോ കാണുമ്പോൾ പുതുപുത്തൻ സ്വർണത്തിന്റെ തിളക്കമാണുള്ളത്. 111 വർഷം പഴക്കം തോന്നുന്നില്ലെന്നും ഷാഫി … Read more

അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി പിടിയില്‍

അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി  പിടിയില്‍

കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍ വിദേശ മദ്യശേഖരവുമായി സ്കൂട്ടറില്‍ മദ്യ വില്‍പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb 3.5 ലിറ്റര്‍ വിദേശ മദ്യവും വാഹനവും എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം. വിജയന്‍, പി. … Read more

ഭാര്യയ്ക്ക് ക്രൂര മർദനം: തിരൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്

ഭാര്യയ്ക്ക് ക്രൂര മർദനം: തിരൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്

മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പറയുന്നു. വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb ഇക്കഴിഞ്ഞ ഇരുപതാം തീയതി തിരൂര്‍ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി … Read more

ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴും

ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴും

മലപ്പുറം: ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധനയുമായി തദ്ദേശഭരണ സ്ഥാപനങ്ങൾ. മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ അറിയിച്ചു. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ ഒരേ സമയം പരിശോധന നടത്തുകയും നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ … Read more

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, … Read more

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്നെലെ രാത്രി 11മണിയോടെ ചെമ്മാട് മത്സ്യ മാർക്കറ്റിനടുത്തായിരുന്നു അപകടം. ചെമ്മാട് താജ് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചത്. അപകടത്തിൽ വൈദ്യുതി തൂൺ തകർന്നത് മൂലം ചെമ്മാട് ടൗണിൽ രാത്രി ഒരുമണിക്കൂറിലേറെ വൈദ്യുതി ബന്ധം തടസപ്പെട്ടു.രാത്രി പന്ത്രണ്ടരയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് .