ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 2022 ജൂലൈ 13നാണ് ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്. പ്രതിയെ കണ്ടെത്താന്‍ ഊർജിത ശ്രമങ്ങള്‍ നടത്തുന്നതിനിടെ കൊലപാതകശ്രമം, മാല പൊട്ടിക്കാന്‍ ശ്രമിച്ച് സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ ആറ് കേസുകളില്‍ അര്‍ജുന്‍ … Read more

കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്‍ണവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പൂനൂര്‍ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. റിയാദില്‍നിന്നെത്തിയ ഹാരിസ് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ മിശ്രിത രൂപത്തിലുള്ള സ്വർണ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് കണ്ടെത്തി. ഇയാളെ എയര്‍ കസ്റ്റംസിന് കൈമാറും. കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് … Read more

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പ്രേമനാഥൻ – താനൂർ താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ . താനുർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട്     വിശദികരിക്കുകയായിരുന്നു അദ്ദേഹം. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള … Read more

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ … Read more

യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു

യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു

പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ് എടുത്തുകളഞ്ഞത്. ഡോ. ഹമീദ് ഉബൈദുല്ലയുടെ (എം.ഡി, ഓഫ്താൽമോളജി, എ.ഐ.ഐ.എം.എസ്) നേതൃത്വത്തിലെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. താഴത്തെ കൺപോളയിൽ ചെറിയ വീക്കമുണ്ടായതിനെ തുടർന്നാണ് യുവതി അബേറ്റ് എ.എസ് അൽസലാമ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തതായും സുഖമായതായും ഡോക്ടർമാർ വ്യക്തമാക്കി. al salama eye hospital

‘എല്ല്’ ഇല്ലാത്ത ബാച്ച്” എസ്.എസ്.സിക്കാർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം

‘എല്ല്’ ഇല്ലാത്ത ബാച്ച്” എസ്.എസ്.സിക്കാർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം

വേങ്ങര: പത്താംക്ലാസ് പരീക്ഷ തുടങ്ങിയശേഷം 1986-87ൽ മാത്രം നിലനിന്ന എസ്.എസ്.സി ബാച്ചുകാർ ഒത്തുചേർന്നു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് എസ്.എസ്.സി ബാച്ച് നിലവിൽവന്നത്. പിന്നീട് പി.ജെ. ജോസഫ് മന്ത്രിയായപ്പോൾ പഴയ എസ്.എസ്.എൽ.സി പുനഃസ്ഥാപിക്കുകയും ചെയ്തു. ‘എല്ല്’ ഇല്ലാത്ത ബാച്ച് എന്ന് പലരും കളിയാക്കിയ ബാച്ചായിരുന്നു ഇത്. പത്താംക്ലാസിൽ ഒരുമിച്ച് പഠിച്ച 60ലധികം പേരാണ് വേങ്ങര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒത്തുചേർന്നത്. സംഗമം കോട്ടക്കൽ ഗ്രേഡ് എസ്.ഐ വിമൽ ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുറഷീദ് … Read more