മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് 4 സുഹൃത്തുക്കള്‍
മലപ്പുറം: മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് നാലു സുഹൃത്തുക്കള്‍. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്‍മാരായ ഇവരുടെ യാത്ര ആരംഭിച്ചത്. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില്‍ എന്നിവരാണ് ലഡാക്കിലേക്ക് ഈ വേറിട്ട യാത്ര നടത്തുന്നത്. വളാഞ്ചേരി കൊട്ടാരത്ത് നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്. കാര്‍ ഉള്‍പ്പടെയുള്ള മറ്റു വാഹനങ്ങള്‍ ഇവര്‍ക്ക് ഉണ്ടെങ്കിലും ഓട്ടോറിക്ഷയുമായുള്ള ഈ യാത്ര ഏറെ കാലത്തെ ആഗ്രഹമാണെന്ന് യാത്ര പുറപ്പെട്ട നാലംഗസംഘം പറയുന്നു. … Read more